Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One-man Show

പിണറായിയുടെ വ​ണ്‍​മാ​ൻ ഷോ​യും ധാ​ർ​ഷ്‌ട്യവും തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തോ​​​ൽ​​​വി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ധാ​​​ർ​​​ഷ് ട്യ​​​വും പ​​​ദ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന ​​​കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് സി​​​പി​​​ഐ.

ര​​​ണ്ടാം ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വ​​​ണ്‍​മാ​​​ൻ ഷോ​​​യാ​​​യി​​​രു​​​ന്നു. സി​​​പി​​​എ​​​മ്മും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പ​​​റ​​​യു​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ പോ​​​യി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ വെ​​​റു​​​തെ സ​​​മ​​​യം ക​​​ള​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ സി​​​പി​​​എ​​​മ്മി​​​നെ തി​​​രു​​​ത്താ​​​നോ സ​​​ർ​​​ക്കാ​​​രി​​​നെ നേ​​​രാ​​​യ വ​​​ഴി​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​കാ​​​നോ ക​​​ഴി​​​യു​​​ന്ന ഒ​​​രു വ​​​ർ​​​ത്ത​​​മാ​​​ന​​​വും പ​​​റ​​​യാ​​​റി​​​ല്ല.
സി​​​പി​​​എം പ​​​റ​​​യു​​​ന്ന​​​തു ശ​​​രി​​​യെ​​​ന്നു മൂ​​​ളി തി​​​രിച്ചു​​​വ​​​രു​​​ന്ന പ​​​ണി മാ​​​ത്ര​​​മേ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നൂ​​​ള്ളൂ​​​വെ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലി​​​ൽ ശ​​​ക്ത​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ മാ​​​ത്രം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി സി​​​പി​​​ഐ​​​ക്കു മാ​​​റി​​​നി​​​ൽ​​​ക്കാ​​​നാ​​​കി​​​ല്ല. തോ​​​ൽ​​​വി​​​യി​​​ൽ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ണ്ട്. പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തു പോ​​​ലും പാ​​​ർ​​​ട്ടി​​​യു​​​ടെ മ​​​ന്ത്രി​​​മാ​​​ർ അ​​​റി​​​ഞ്ഞി​​​ല്ല. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണു പു​​​റം​​​ലോ​​​കം സം​​​ഭ​​​വമ​​​റി​​​യു​​​ന്ന​​​ത്. പി​​​ന്നീ​​​ടാ​​​ണു സി​​​പി​​​ഐ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​​തു പാ​​​ർ​​​ട്ടി​​​ക്കു വ​​​ലി​​​യ നാ​​​ണ​​​ക്കേ​​​ടാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നും ഇ​​​തി​​​ൽനി​​​ന്ന് പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജി​​​ല്ലാ കൗ​​​ണ്‍​സി​​​ലു​​​ക​​​ൾ ന​​​ൽ​​​കി​​​യ സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നും ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രെ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​തു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണു ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്തും ചാ​​​ത്ത​​​ന്നൂ​​​രും സി​​​പി​​​ഐ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്.

പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​നെ​​​തി​​​രേ യും വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നു. ഇ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് അ​​​ന​​​വ​​​സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി​​​യു​​​ടെ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലോ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലോ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ ഇ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു തെ​​​റ്റാ​​​യി​​​പ്പോ​​​യെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

ഇ​​​നി പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​നം ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സി​​​പി​​​ഐ​​​ക്ക​​​തു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലി​​​ലെ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഭൂ​​​രി​​​പ​​​ക്ഷം അം​​​ഗ​​​ങ്ങ​​​ളും പ​​​റ​​​ഞ്ഞു.

ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും ച​​​ർ​​​ച്ച ചെ​​​യ്തു ത​​​യാ​​​റാ​​​ക്കി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റി​​​വ്യൂ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. ഇ​​​ന്നും സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ ചേ​​​രും.

Latest News

Corehub Up